ലോക്‌സഭയില്‍ 8ഉം നിയമസഭയില്‍ 30 സീറ്റുകള്‍ ബിജെപിക്ക് വിട്ടു നല്‍കാമെന്ന് ടിഡിപി; ജനസേനയുമായി സീറ്റ് പങ്കിടണമെന്നും ആവശ്യം

നിയമസഭയില്‍ ടിഡിപി 145 സീറ്റിലും, ബിജെപി- ജനസേന സഖ്യം 30 സീറ്റും എന്നതാണ് നിര്‍ദേശം
ചന്ദ്രബാബു നായിഡു, അമിത് ഷാ
ചന്ദ്രബാബു നായിഡു, അമിത് ഷാഫയല്‍ ചിത്രം

അമരാവതി: ആന്ധ്രയിലെ സീറ്റ് തര്‍ക്കത്തില്‍ ബിജെപിക്ക് എട്ട് ലോക്‌സഭാ സീറ്റുകളും 30 നിയമസഭാ സീറ്റുകളും നല്‍കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് ടിഡിപി. അതില്‍ തന്നെ ജനസേന പാര്‍ട്ടിയുമായി ബിജെപി സീറ്റ് പങ്കിടണമെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ബിജെപിക്ക് ആറും ജനസേനയ്ക്ക് രണ്ടും ടിഡിപിക്ക് 17 ഉം എന്ന നിലയിലായിരിക്കും സീറ്റ് വിഭജനം. ഒരേസമയം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ മൊത്തം 30 നിയമസഭാ സീറ്റുകള്‍ നല്‍കാമെന്നാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം.

നിയമസഭയില്‍ ടിഡിപി 145 സീറ്റിലും, ബിജെപി- ജനസേന സഖ്യം 30 സീറ്റും എന്നതാണ് നിര്‍ദേശം. ദിവസങ്ങളായി മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഉള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചന്ദ്രബാബു നായിഡു, അമിത് ഷാ
രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

വിശാഖപട്ടണം, വിജയവാഡ ലോക്സഭാ മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷിക്കുന്നതെങ്കിലും ഇതേ മണ്ഡലങ്ങളില്‍ പ്രമുഖരെ ടിഡിപിയും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. വിശാഖപട്ടണത്ത് നിന്നുള്ള രാജ്യസഭാ എംപി ജി വി എല്‍ നരസിംഹ റാവു, വിജയവാഡയില്‍ നിന്നുള്ള വൈ എസ് സുജന ചൗധരിയെയോ സി എം രമേശിനെയോ ആയിരിക്കും ബിജെപിയുടെ പരീക്ഷിക്കുക. ദിവസങ്ങളായി നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇനിയും അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com