ആറ് മാസത്തിനകം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളെത്തും; സവിശേഷതകള്‍ വിവരിച്ച് അശ്വിനി വൈഷ്ണവ്

ബംഗളൂരുവിലെ ബിഇഎംഎല്‍ കാമ്പസില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണ പുരോഗതി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്എക്‌സ്

ബംഗളൂരു: ആറ് മാസത്തിനകം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും പിന്നാലെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ബംഗളൂരുവിലെ ബിഇഎംഎല്‍ കാമ്പസില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണ പുരോഗതി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് 100 അമൃത് ഭാരത് (നോണ്‍-എ / സി സ്ലീപ്പര്‍) ട്രെയിനുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റെയില്‍വെ ഇതുവരെ 41 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകള്‍, വന്ദേ സ്ലീപ്പര്‍, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളില്‍ വന്ദേ ഭാരത് അവതരിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്
ആന്ധ്രയില്‍ തൂത്തുവാരുമെന്ന് ചന്ദ്രബാബു നായിഡു; ബിജെപിയുമായും ജെഎസ്പിയുമായും സഖ്യമുറപ്പിച്ചു

വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ സവിശേഷതകള്‍ വിശദീകരിച്ച മന്ത്രി, സ്ലീപ്പര്‍ കോച്ചുകളിലെ വൈബ്രേഷനും ശബ്ദ നിലയും ഏതാണ്ട് പൂജ്യത്തിന് അടുത്തായിരിക്കുമെന്ന് പറഞ്ഞു.

ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 എസി 3 ടയര്‍ കോച്ചുകളും 4 എസി 2 ടയര്‍ കോച്ചുകളും, ഒരു എസി ഒന്നാം കോച്ചും ഉണ്ടാകും. 160 കി മീ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധമാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com