ആന്ധ്രയില്‍ തൂത്തുവാരുമെന്ന് ചന്ദ്രബാബു നായിഡു; ബിജെപിയുമായും ജെഎസ്പിയുമായും സഖ്യമുറപ്പിച്ചു

''ആന്ധ്രാപ്രദേശില്‍ ബിജെപിയും ടിഡിപിയും ഒരുമിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും വിജയകരമായ സാഹചര്യമാണ്''
 ചന്ദ്രബാബു നായിഡു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ചന്ദ്രബാബു നായിഡു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്‌സ്‌

അമരാവതി: ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുമായും ജനസേനാ പാര്‍ട്ടിയുമായും സഖ്യം ഉറപ്പിച്ച് ബിജെപി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ സഖ്യം തൂത്തുവാരുമെന്ന് ഉറപ്പിച്ച് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ച്ച് 17 ന് ടിഡിപി-ബിജെപി മാധ്യമ സമ്മേളനം നടക്കാനിരിക്കെ ഇരു പാര്‍ട്ടികളുടെയും സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ആന്ധ്രാപ്രദേശില്‍ ബിജെപിയും ടിഡിപിയും ഒരുമിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും വിജയകരമായ സാഹചര്യമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 ചന്ദ്രബാബു നായിഡു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
ലോക്‌സഭയില്‍ 8ഉം നിയമസഭയില്‍ 30 സീറ്റുകള്‍ ബിജെപിക്ക് വിട്ടു നല്‍കാമെന്ന് ടിഡിപി; ജനസേനയുമായി സീറ്റ് പങ്കിടണമെന്നും ആവശ്യം

സംസ്ഥാനത്ത് അധികാരത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ഇത്തവണ പുതിയ സഖ്യം തൂത്തുവാരും. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സഖ്യത്തില്‍ ധാരണയായിരിക്കുന്നത്. സീറ്റ് വിഭജനകാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണം അദ്ദേഹം നടത്തിയിട്ടില്ല. സീറ്റ് വിഭജനത്തില്‍ ടിഡിപി മുന്നോട്ടു വെച്ച വ്യവസ്ഥ ബിജെപി അംഗീകരിച്ചതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com