പൗരത്വ നിയമം; ഡൽ​ഹിയിൽ ​ജാ​ഗ്രത, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും

പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂ‍‍ഡൽഹി: പൗരത്വ ഭേ​​ദ​ഗതി നിയമം (സിഎഎ) രാജ്യത്ത് പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ​ജ​ഗ്രതാ നീക്കവുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

നിയമം പ്രാബല്യത്തിലായതിന്റെ പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ ഡൽഹി അടക്കം മൂന്ന് ജില്ലകളിൽ പൊലീസ് നിരീക്ഷണമടക്കമുള്ളവ ശക്തമാക്കി. പ്രദേശത്ത് പൊലീസ് ഫ്ലാ​ഗ് മാർച്ചടക്കം നടത്തി. സാമൂഹിക മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോൺ​ഗ്രസ്, സിപിഎം, ഡിഎംകെ, എഎപി, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ നിയമത്തിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്.

2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി.

ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയില്‍ നിരവധി തവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു. പാര്‍ലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.

ഫയല്‍ ചിത്രം
സായിബാബയെ കുറ്റവിമുക്തനാക്കിയതിനു സ്‌റ്റേ ഇല്ല; അടിയന്തര വാദവും വേണ്ടെന്ന് സുപ്രീം കോടതി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com