ഇലക്ടറല്‍ ബോണ്ട് : സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹര്‍ജിയും കോടതി പരിഗണിക്കും
സുപ്രീംകോടതി
സുപ്രീംകോടതി എഎൻഐ

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നല്‍കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം ബോധപൂര്‍വം ലംഘിച്ചുവെന്ന് ആരോപിച്ച് എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹര്‍ജിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് രാവിലെ രണ്ട് ഹര്‍ജികളും പരി​ഗണിക്കുക. ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരം മാര്‍ച്ച് ആറിനകം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതിരുന്ന എസ്ബിഐ കഴിഞ്ഞ ദിവസം കാലാവധി ജൂണ്‍ 30വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

സുപ്രീംകോടതി
ഇലക്ടറല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍

ഇതിനെതിരെയാണ് സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 13നകം വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 4നാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com