ഒറ്റ തൂണില്‍ എട്ടുവരി പാത, ഒരു ലക്ഷം കോടി ചെലവ്; ദ്വാരക എക്‌സ്പ്രസ് വേ ഹരിയാന ഘട്ടം അടക്കം 112 ദേശീയ ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി- ചിത്രങ്ങള്‍

ദേശീയപാത 66ന്റെ ഭാഗമായ തലശേരി- മാഹി ബൈപാസ്, മുക്കോല- കാരോട് ബൈപാസ് അടക്കം 112 ദേശീയ ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു
ഉദ്ഘാടനം ചെയ്ത് ദ്വാരക എക്‌സ്പ്രസ് വേ  ഹരിയാന സെക്ഷന്‍
ഉദ്ഘാടനം ചെയ്ത് ദ്വാരക എക്‌സ്പ്രസ് വേ ഹരിയാന സെക്ഷന്‍പിടിഐ

ഗുരുഗ്രാം: ദേശീയപാത 66ന്റെ ഭാഗമായ തലശേരി- മാഹി ബൈപാസ്, മുക്കോല- കാരോട് ബൈപാസ് അടക്കം 112 ദേശീയ ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായതും പുതിയ പദ്ധതികളുടെ കല്ലിടലും അടക്കമാണ് 112 ദേശീയ ഹൈവേ പദ്ധതികള്‍. ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ദ്വാരക എക്‌സ്പ്രസ് വേയിലെ നിര്‍ണായക ഘട്ടമായ ഹരിയാന സെക്ഷന്‍ അടക്കമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ എന്‍എച്ച് 48ല്‍ ഡല്‍ഹി- ഗുരുഗ്രാം സെക്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കൂടാതെ സമയവും ലാഭിക്കാന്‍ സാധിക്കും. എക്‌സ്പ്രസ് വേ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏകദേശം 20 മിനിറ്റ് ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ദ്വാരക എക്സ്പ്രസ് വേ നടന്നുകാണുന്ന പ്രധാനമന്ത്രി
ദ്വാരക എക്സ്പ്രസ് വേ നടന്നുകാണുന്ന പ്രധാനമന്ത്രിപിടിഐ
ഉദ്ഘാടനം ചെയ്ത് ദ്വാരക എക്‌സ്പ്രസ് വേ  ഹരിയാന സെക്ഷന്‍
സായിബാബയെ കുറ്റവിമുക്തനാക്കിയതിനു സ്‌റ്റേ ഇല്ല; അടിയന്തര വാദവും വേണ്ടെന്ന് സുപ്രീം കോടതി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒറ്റ തൂണില്‍ കെട്ടിപ്പൊക്കിയ ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേയാണിത്. 18 കിലോമീറ്റര്‍ പാതയില്‍ നിരവധി അണ്ടര്‍പാസുകളും സര്‍വീസ് റോഡുകളും ഉണ്ട്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനെയും ഗുരുഗ്രാം ബൈപാസിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് എട്ടു വരി എക്‌സ്പ്രസ് വേ. ഏകദേശം 10,000 കോടി രൂപ ചെലവിലാണ് എക്സ്പ്രസ് വേ നിര്‍മ്മിച്ചത്. ഹരിയാന സെഗ്മെന്റില്‍ മാത്രം 4,100 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എക്‌സ്പ്രസ് ഹൈവേ നിര്‍മ്മിച്ചത്.

നംഗ്ലോയ്-നജഫ്ഗഡ് റോഡിനും ഡല്‍ഹിയിലെ സെക്ടര്‍ 24 ദ്വാരക സെക്ഷനും ഇടയിലുള്ള 9.6-കിലോമീറ്റര്‍ ആറുവരിപ്പാത, ലഖ്നൗ റിംഗ് റോഡിന്റെ മൂന്ന് ഭാഗങ്ങള്‍, ആന്ധ്രാപ്രദേശിലെ എന്‍എച്ച് 16ലെ ആനന്ദപുരം-പെന്‍ഡുര്‍ത്തി-അനകപ്പള്ളി ഘട്ടം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്ത മറ്റു പ്രധാനപ്പെട്ട പദ്ധതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com