ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തു

പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി.
ഹരിയാനയില്‍ നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഹരിയാനയില്‍ നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡിഗഡ്: ഹരിയാനയില്‍ നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി.

സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, ജെജെപിയിലെ പത്ത് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവരാണ് ജെജെപിയില്‍നിന്ന് ബിജെപിയിലേക്ക് ചേരുമെന്ന് അറിയുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ ലാല്‍ ഖട്ടറിനെ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സഖ്യം പിളര്‍ന്നതിന് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പ്രഖ്യാപിച്ചിട്ടുള്ളത്.

ഹരിയാനയില്‍ നായബ് സിങ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com