വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍; അറസ്റ്റിലായത് ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പടെ 7 പേര്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് വ്യാജമരുന്നുകള്‍ പൊലീസ് പിടിച്ചെടുത്തത്
 ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍
ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍എക്‌സ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍. ക്യാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ സാമഗ്രികളം പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് വ്യാജമരുന്നുകള്‍ പൊലീസ് പിടിച്ചെടുത്തത്. രണ്ട് ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ മരുന്ന് നിര്‍മാണമെന്നും ഡല്‍ഹിയിലെ പ്രധാന ക്യാന്‍സര്‍ ആശുപത്രിയിലെ ജീവനക്കാരാണ് അറസ്റ്റിലായ രണ്ടുപേരെന്നും പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശോധനയില്‍ ഇവരില്‍ നിന്നും വ്യാജമരുന്നിന്റെ 140ലധികം കുപ്പികള്‍ പിടിച്ചെടുത്തു. ഇവയ്ക്ക് 4 കോടി രൂപയിലധികം വിലവരുമെന്നാണ് പൊലിസ് പറയുന്നത്. കൂടാതെ മരുന്ന് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍, പാക്കിങ് മെറ്റീരിയലുകള്‍, ലേബല്‍ ചെയ്ത കുപ്പികള്‍, സീലുകള്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു. മരുന്നുകള്‍ സ്വമേധയാ സീലുകള്‍ ചെയ്ത് വ്യാജ ഡീലര്‍മാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.

വിഫില്‍ ജെയിന്‍ (46); സൂരജ് ഷാത് (28); നീരജ് ചൗഹാന്‍ (38); തുഷാര്‍ ചൗഹാന്‍ (28); പര്‍വേസ് (33); കോമള്‍ തിവാരി (39), അഭിനയ് കോഹ്ലി (30) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും പ്രതികള്‍ക്ക് രാജ്യന്തരബന്ധമുണ്ടോയെന്നതുള്‍പ്പടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

 ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍
മേലുദ്യോഗസ്ഥന്റെ കൊലപാതക വിവരം വാട്സ്ആപ്പില്‍; തംസ് അപ്പ് ഇമോജിയില്‍ മറുപടി, ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com