അവരെ എവിടെ പാര്‍പ്പിക്കും?; ആര് ജോലി നല്‍കും; സിഎഎ പാകിസ്ഥാനികളെ കുടിയിരുത്താനെന്ന് കെജരിവാള്‍

രാജ്യവികസനത്തിനായി ചെലവഴിക്കേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനികളുടെ സ്ഥിരതാമസത്തിനായി ചെലവഴിക്കുന്നതെന്നും കെജരിവാള്‍
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഫയല്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. പാകിസ്ഥാനില്‍ നിന്നുള്ളവരെ ഇവിടെ കുടിയിരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തെ തൊഴില്‍രഹിതരെയും ഭവനരഹിതരെയും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യവികസനത്തിനായി ചെലവഴിക്കേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനികളുടെ സ്ഥിരതാമസത്തിനായി ചെലവഴിക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു.

പത്ത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൗരത്വഭേദഗതി നിയമം പാസാക്കിയത്. ഇത് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ന്യൂനപക്ഷങ്ങളെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്ന് അവര്‍ക്ക് ഇവിടെ ജോലി നല്‍കി സ്ഥിരതാമസം നല്‍കുകയാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും വീടില്ല. എന്നാല്‍ പാകിസ്ഥാനികളെ ഇവിടെയെത്തിച്ച് അവര്‍ക്ക് വീട് നല്‍കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുത്തൊഴുക്ക് രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഏകദേശം മൂന്ന് കോടി ന്യൂനപക്ഷങ്ങളാണ് ഈ രാജ്യങ്ങളിലായി ഉള്ളത്. പൗരത്വഭേദഗതി നിയമത്തോടെ രാജ്യത്തേക്ക് വന്‍തോതില്‍ ജനമെത്തും. ഒന്നരക്കോടി ആളുകള്‍ ഇവിടെയെത്തിയാല്‍ അവരെ എവിടെ താമസിപ്പിക്കും? ആര് തൊഴില്‍ നല്‍കുമെന്നും കെജരിവാള്‍ ചോദിച്ചു. ആരെയെങ്കിലും തിരികെ കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യ വിട്ടുപോയ 11 ലക്ഷം വ്യവസായികളെയാണ് എത്തിക്കേണ്ടത്. ബിജെപിയുടെ തെറ്റായനയം കാരണമാണ് അവര്‍ നാടുവിട്ടത്. അവരെ തിരിച്ചെത്തിച്ചാല്‍ അവര്‍ രാജ്യത്ത് നിക്ഷേപം നടത്തും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാവരും ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്നും കെജരിവാള്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.
സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com