റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും പേരുകള്‍; അമേഠിയില്‍ എട്ടിടത്ത് പേരുമാറ്റി യുപി സര്‍ക്കാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അമേഠിയില്‍ എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം
സ്മൃതി ഇറാനി, ഫയല്‍ ചിത്രം
സ്മൃതി ഇറാനി, ഫയല്‍ ചിത്രം

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അമേഠിയില്‍ എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം. എട്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും വിഗ്രഹങ്ങളുടെയും പേര് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്പര്യവും സംരക്ഷിക്കാന്‍ മണ്ഡലത്തിലെ എട്ടു റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുമാറ്റുമെന്ന് അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനി പറഞ്ഞു. 'അമേഠി ലോക്‌സഭാ മണ്ഡലത്തിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും സംരക്ഷിക്കാന്‍ ഈ തീരുമാനം ഉപയോഗപ്രദമാകും,'- സ്മൃതി ഇറാനി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസിംപൂര്‍ ഹാള്‍ട്ടിന്റെ പേര് ജെയ്‌സ് സിറ്റി എന്നതടക്കം പുനര്‍നാമകരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജെയ്‌സ് -ഗുരു ഗോരഖ്‌നാഥ് ധാം, ബാനി - സ്വാമി പരംഹംസ്, മിസ്രൗളി- മാ കാലികാന്‍ ധാം, നിഹാല്‍ഗഢ് -മഹാരാജ ബിജ്‌ലി പാസി, അക്ബര്‍ഗഞ്ച് -മാ അഹോര്‍വ ഭവാനി ധാം, വാരിസ്ഗഞ്ച് -അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച് -തപേശ്വര്‍നാഥ് ധാം എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ പേരുമാറ്റം.

സ്മൃതി ഇറാനി, ഫയല്‍ ചിത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com