സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല
രാം ഗോപാല്‍ വര്‍മ
രാം ഗോപാല്‍ വര്‍മഎക്സ്

ന്യൂഡല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിത്താപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ അറിയിച്ചു.

തെലുഗ് നടന്‍ ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി -ജെഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രഖ്യാപനം. തീരുമാനം പെട്ടെന്നുണ്ടായതാണെന്നും പിത്താപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 'പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്താപുരത്ത് മത്സരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്' രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാം ഗോപാല്‍ വര്‍മ
കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗര്‍ ബിജെപിയില്‍

ആന്ധ്രാപ്രദേശിലെ രാഷ്ട്രീയം പ്രമേയമാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ യുടെ വ്യൂഹം എന്ന സിനിമ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ രാം ഗോപാലിനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നിരവധി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു സിനിമയുടെ പ്രമേയം. മാനസ രാധാകൃഷ്ണനും അജ്മല്‍ അമീറും സുരഭി പ്രഭാവതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ റിലീസിനു പിന്നാലെ സംവിധായകന് വിലക്കേര്‍പ്പെടുത്തണമെന്ന തരത്തില്‍ മുറവിളികളുയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com