കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗര്‍ ബിജെപിയില്‍

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് പ്രണീത് കൗര്‍.
മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു
മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നുഎക്‌സ്‌

ചണ്ഡിഗഡ്: മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് പ്രണീത് കൗര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പ്രണിതിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു

മോദിയുടെ നേതൃത്വത്തില്‍ ഞാന്‍ എന്റെ മണ്ഡലത്തിനും രാജ്യത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് കൗര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മികച്ച ഇന്നിങ്‌സായിരുന്നു തന്റെതെന്നും ബിജെപിയിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രണീത് കൗര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ രാജ്യം സുരക്ഷിതമായി മുന്നോട്ട് പോകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്യാലയില്‍ നിന്നും നാല് തവണ കോണ്‍ഗ്രസ് എംപിയായ പര്‍ണീത് കൗര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും, മകള്‍ ജയ് ഇന്ദര്‍ കൗറും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ എക്സിലൂടെ അദ്ദേഹം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും പട്യാല എംപിയുമായ പ്രണിത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു
ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍?; വിയോജിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com