മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍

പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍ഫയല്‍

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍. ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്്ഠിച്ചു. 1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007 വരെ രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍
21 ശതമാനം സിറ്റിങ്ങ് എംപിമാരും പുറത്ത്; പുതുമുഖങ്ങളെ അണിനിരത്തി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com