ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം; ഗൂഡല്ലൂരില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പ്രശാന്ത്
പ്രശാന്ത്

ഗൂഡല്ലൂര്‍: ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തില്‍ നിന്നും ഇറങ്ങി വന്ന കാട്ടാന യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം.

പ്രശാന്ത്
ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com