ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

1368 കോടിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയിട്ടുള്ളത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്
തെരഞ്ഞെടുപ്പ് കമ്മിഷന്‍
തെരഞ്ഞെടുപ്പ് കമ്മിഷന്‍ഫയല്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ മുന്‍നിരയിലുള്ളത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡാണ്. 1368 കോടിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയിട്ടുള്ളത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവര്‍

മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ

ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപ

വേദാന്ത ലിമിറ്റഡ് 400 കോടി രൂപ

ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി രൂപ

ഭാരതി ഗ്രൂപ്പ് 247 കോടി രൂപ

എസ്സല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്224 കോടി രൂപ

വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 220 കോടി രൂപ

കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി രൂപ

മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി രൂപ

തെരഞ്ഞെടുപ്പ് കമ്മിഷന്‍
പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും; നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയില്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആകെ കിട്ടിയ സംഭാവനയില്‍ പകുതിയോളം കിട്ടിയത് ബിജെപിക്കാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 202 കോടി രൂപ ലഭിച്ചു.

ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന

ബിജെപി- 6060.51 കോടി( ഏപ്രില്‍ 12, 2019 മുതല്‍ 2024 ജനുവരി 24 വരെയുള്ള കണക്ക്)

തൃണമൂല്‍ കോണ്‍ഗ്രസ്-1609.50 കോടി രൂപ

കോണ്‍ഗ്രസ്-1421.90 കോടി രൂപ

ബിആര്‍എസ്- 1214.70 കോടി രൂപ

ബിജു ജനതാദള്‍- 775.50 കോടി രൂപ

ദ്രാവിഡ മുന്നേറ്റ കഴകം-639 കോടി

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി- 337 കോടി

തെലുങ്കു ദേശം പാര്‍ട്ടി- 218.90 കോടി

ശിവസേന- 159.40

ആര്‍ജെഡി- 72.50

ആംആദ്മി- 65.50

ജനതാദള്‍(എസ്)- 43.50 കോടി

എസ്‌കെഎം- 36.50 കോടി

എന്‍സിപി- 30.50 കോടി

ജനസേന പാര്‍ട്ടി-21.00 കോടി

സമാജ് വാദി പാര്‍ട്ടി- 14.10 കോടി

ജനതാദള്‍(യുണൈറ്റഡ്)-14

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com