എത്രവട്ടം ഇതു തന്നെ കേള്‍ക്കും? വോട്ടിങ് യന്ത്രത്തിന് എതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

എല്ലാ രീതികള്‍ക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്'
 ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍എഎന്‍ഐ

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. എല്ലാ രീതികള്‍ക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നിരവധി അപേക്ഷകള്‍ ഇതേ വിഷയത്തില്‍ നേരത്തെ പരിഗണിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍
പൗരത്വ നിയമ ചട്ടങ്ങള്‍; ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

എല്ലാ രീതികള്‍ക്കും അതിന്റേതായ പ്ലസും മൈനസും പോയിന്റുകളുണ്ട്. ഈ കോടതി ഇതിനകം തന്നെ നിരവധി ഹര്‍ജികള്‍ വീണ്ടും വീണ്ടും പരിശോധിക്കുകയും ഇവിഎമ്മുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എത്ര അപേക്ഷകള്‍ ഞങ്ങള്‍ പരിഗണിക്കുമെന്നും ബെഞ്ച് ചോദിച്ചു. അനുമാനങ്ങളിലൂടെ പോകാനാവില്ല. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം വിവിധ ഹര്‍ജികളില്‍ സുപ്രീം കോടതി പരിശോധിച്ചിട്ടുണ്ടെന്ന് ബെഞ്ച് ഉത്തരവില്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണനേയും ആറ് രാഷ്ട്രീയ പാര്‍ട്ടികളെയും കക്ഷി ചേര്‍ത്തുകൊണ്ട് നന്ദിനി ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com