ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസ്; കോടതിയില്‍ നേരിട്ടെത്തി കെജരിവാള്‍; ജാമ്യം

15,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ജാമ്യവുമാണ് വ്യവസ്ഥ.
ഡല്‍ഹി മദ്യനയക്കേസില്‍  മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യൂ കോടതി
ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യൂ കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുമാണ് ജാമ്യവ്യവസ്ഥ.

ഇഡി എട്ടുതവണ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും കെജരിവാള്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മദ്യനയക്കേസില്‍ കെജരിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമന്‍സ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈകോടതിയില്‍ ഇഡി കെജരിവാളിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി കെ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി മദ്യനയക്കേസില്‍  മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യൂ കോടതി
'പ്രിയപ്പെട്ട കുടുംബം, ജനജീവിതത്തിലുണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിലെ നേട്ടം'; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com