'ഇലക്ടറല്‍ ബോണ്ട് കൊണ്ട് വന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാന്‍; ബിജെപിക്ക് ലഭിച്ചത് 6000 കോടി, ബാക്കി എവിടെ?'

കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ടെന്നും അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ
അമിത് ഷാ
അമിത് ഷാ ഫയല്‍

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ബോണ്ട് കൊണ്ടുവന്നത്. കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ടെന്നും അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോള്‍ 14,000 കോടി കിട്ടിയത് മറ്റ് പാര്‍ട്ടികള്‍ക്കാണ്. ബോണ്ട് പണം കള്ളപ്പണം അല്ല. കോണ്‍ഗ്രസിന്റെ കാലത്ത് കോടികളുടെ കള്ളപ്പണം കമ്പനികളില്‍ നിന്ന് കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷാ
സാന്റിയാഗോ മാര്‍ട്ടിന്‍ ബോണ്ട് വാങ്ങിയത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ് നല്‍കിയതിന് ശേഷം

ഏറ്റവും വലിയ കൊള്ളയടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് ഏറ്റവും ഗുണം ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്. 20,000 കോടി ഇലക്ടറല്‍ ബോണ്ടില്‍ ബിജെപിക്ക് ഏകദേശം 6000 കോടിയാണ് ലഭിച്ചത്. ബാക്കി ബോണ്ടുകള്‍ എവിടേക്കാണ് പോയത്?. തൃണമൂല്‍ കോണ്‍ഗ്രസിന് 1600 കോടിയും കോണ്‍ഗ്രസിന് 1400 കോടിയും ബിആര്‍എസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടിയെന്ന് അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ സംഭാവനകള്‍ പണമായാണ് സ്വീകരിച്ചിരുന്നത്. 1100 രൂപ സംഭാവന ലഭിച്ചാല്‍ 100 രൂപ പാര്‍ട്ടിക്ക് നല്‍കും, 1000 രൂപ പോക്കറ്റിലേക്കു പോകും. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് പാര്‍ട്ടി ഈ സംവിധാനമാണ് തുടര്‍ന്നതെന്നും അമിത് ഷാ കൂട്ടിച്ചേത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com