ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
അമിത് ഷാ
അമിത് ഷാഫയല്‍

ന്യൂഡല്‍ഹി: യാസീന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ജെകെഎല്‍എഫിനെയും കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിത് ഷാ
മീനാക്ഷി ലേഖിയെ മാറ്റി, ജയം തുടരാന്‍ സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയെ രംഗത്തിറക്കി ബിജെപി, എതിരാളി സോംനാഥ് ഭാരതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തില്‍ ജെ-കെ പീപ്പിള്‍സ് ലീഗിന്റെ നാല് വിഭാഗങ്ങളെയും നിരോധിച്ചു. ജെകെപിഎല്‍ (മുക്താര്‍ അഹമ്മദ് വാസ), ജെകെപിഎല്‍ (ബഷീര്‍ അഹമ്മദ് ടോട്ട), ജെകെപിഎല്‍ (ഗുലാം മുഹമ്മദ് ഖാന്‍), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന ജെകെപിഎല്‍ (അസീസ് ഷെയ്ഖ്) എന്നിവയെയും നിരോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com