മീനാക്ഷി ലേഖിയെ മാറ്റി, ജയം തുടരാന്‍ സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയെ രംഗത്തിറക്കി ബിജെപി, എതിരാളി സോംനാഥ് ഭാരതി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം
ബാംസുരി സ്വരാജ്, സോംനാഥ് ഭാരതി
ബാംസുരി സ്വരാജ്, സോംനാഥ് ഭാരതി ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: തലസ്ഥാനം പിടിച്ചെടുക്കണമെന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ബാംസുരി സ്വരാജിനെയാണ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണെങ്കിലും ബാംസുരിക്കെതിരെ എഎപിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയാണെന്നതുകൊണ്ട് തന്നെ പോരാട്ടം കനക്കും.

ബാംസുരി സ്വരാജ്, സോംനാഥ് ഭാരതി
മദ്യനയ അഴിമതിക്കേസ്: കോടതിയില്‍ നേരിട്ടെത്തി കെജരിവാള്‍; ജാമ്യം

അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ മകളാണു ബാംസുരി സ്വരാജ്. 15 വര്‍ഷമായി അഭിഭാഷക രംഗത്ത് പ്രശസ്തയാണ്. ബാംസുരി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നാണ് മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര വാണിജ്യ വ്യവഹാരങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, നികുതി, ക്രിമിനല്‍ കേസുകള്‍ എന്നിവയിലെല്ലാം പേരു കേട്ട അഭിഭാഷകയാണ് ബാംസുരി. കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറാക്കിയത്. ഹരിയാനയുടെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായിരുന്നു.

ബിജെപിയുടെ യുവ സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലം തിരിച്ചു പിടിക്കുന്നതിനായി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ സോംനാഥ് ഭാരതിയെയാണ് ആം ആദ്മി നിയോഗിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ പ്രധാനിയാണ് അഭിഭാഷകനായ സോംനാഥ് ഭാരതി. സുപ്രീംകോടതിയിലേയും ഡല്‍ഹി ഹൈക്കോടതിയിലേയും അഭിഭാഷകനായിരുന്നു. മാളവ്യനഗറില്‍ നിന്നു 3 തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. നിയമവകുപ്പ് ഉള്‍പ്പെടെ ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയാണ് നിലവിലെ എംപി. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെയാണ് 2019ലെ തെരഞ്ഞെടുപ്പില്‍ മീനാക്ഷി ലേഖി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. 55.17 ശതമാനം വോട്ടുകളാണു ബിജെപി നേടിയത്. കോണ്‍ഗ്രസിന് 27.1 ശതമാനം വോട്ടുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് 16.45 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 27 സ്ഥാനാര്‍ഥികളാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com