അയോധ്യയും സിഎഎയും യുഎന്നില്‍ ഉന്നയിച്ച് പാകിസ്ഥാന്‍; രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ

പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ തെറ്റാണ്
രുചിര കാംബോജ്
രുചിര കാംബോജ്എഎന്‍ഐ

ന്യൂയോര്‍ക്ക്: അയോധ്യ രാമക്ഷേത്രത്തെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും വിമര്‍ശനാത്മകമായി യുഎന്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയിലെ ഇത്തരം കാര്യങ്ങളില്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ തെറ്റാണ്. മാത്രവുമല്ല പരിമിതമായ വീക്ഷണങ്ങള്‍ ആണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ 'ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള നടപടികള്‍' എന്ന പ്രമേയത്തില്‍ പാകിസ്ഥാന്‍ പ്രതിനിധി മുനീര്‍ അക്രം നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

രുചിര കാംബോജ്
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

ഇസ്ലാമോഫോബിയയുടെ പ്രശ്‌നം നിസ്സംശയമായും പ്രാധാന്യമുള്ളതാണെങ്കിലും, മറ്റ് മതങ്ങളും വിവേചനവും അക്രമവും നേരിടുന്നുണ്ടെന്ന് അംഗീകരിക്കണം. ഇസ്ലാമോഫോബിയയ്ക്കെതിരെ മാത്രമായിരിക്കരുത് പോരാട്ടം. 1.2 ബില്യണിലധികം അനുയായികളുള്ള ഹിന്ദുമതം, 535 ദശലക്ഷത്തിലധികം വരുന്ന ബുദ്ധമതം, ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തിലധികം അനുയായികളുള്ള സിഖ് മതം എന്നിവയെല്ലാം മതവിദ്വേഷത്തിന് വിധേയമാണെന്ന് കാംബോജ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ യുഎന്നിലെ പാക് പ്രതിനിധി മുനീര്‍ അക്രം അപലപിച്ചിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വിവേചനപരമായ നീക്കമാണെന്നായിരുന്നു മുനീര്‍ അക്രം അഭിപ്രായപ്പെട്ടത്.

പാകിസ്ഥാന്‍ അവതരിപ്പിച്ച 'ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള നടപടികള്‍' എന്ന പ്രമേയം 193 അംഗ ജനറല്‍ അസംബ്ലി അംഗീകരിച്ചു. 115 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തെ ആരും തന്നെ എതിര്‍ത്തില്ലെങ്കിലുംഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഉക്രെയ്ന്‍, യുകെ എന്നിവയുള്‍പ്പെടെ 44 രാജ്യങ്ങള്‍ വിട്ടുനിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com