പിടിവിടാതെ ഇഡി, കെജരിവാളിന് വീണ്ടും സമന്‍സ്

മദ്യനയ അഴിമതി കേസില്‍ ഒമ്പതാം തവണയാണ് നോട്ടീസ് അയച്ചിരിക്കുന്നത്
അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾപിടിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിലും ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണത്തിനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. മദ്യനയ അഴിമതി കേസില്‍ ഒമ്പതാം തവണയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.

ജലബോര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സ് അയച്ച വിവരം ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ അതിഷി ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ വ്യാജ കേസിലാണ് അരവിന്ദ് കെജരിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അരവിന്ദ് കെജരിവാൾ
മകന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം; 58ാം വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി സിദ്ധു മൂസേവാലയുടെ അമ്മ

ഈ വിഷയത്തില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അദ്ദേഹത്തെ തടയാനാണ് പ്രധാനമന്ത്രിയും ഇഡിയും സിബിഐയും ലക്ഷ്യമിടുന്നത്. ഇതിനായി തുടര്‍ച്ചയായി സമന്‍സ് അയക്കുന്നു. കോടതി വിധിക്കായി കാത്തിരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. കെജരിവാളിനെ ജയിലില്‍ അടക്കാനാണ് ബിജെപി നീക്കമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജരിവാളിന് കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടിന് പുറമെ ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യവും കെജരിവാള്‍ നല്‍കണം. കെജരിവാള്‍ കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com