'ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം'; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സമന്‍സ്, മാര്‍ച്ച് 27ന് ഹാജരാകണം

2018ലാണ് ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിഫയല്‍

ന്യൂഡല്‍ഹി: ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മാര്‍ച്ച് 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് നടപടി.

രാഹുല്‍ ഗാന്ധി
പിടിവിടാതെ ഇഡി, കെജരിവാളിന് വീണ്ടും സമന്‍സ്

2018ലാണ് ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെ അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് സ്ഥാനം തിരികെ ലഭിച്ചത്. കര്‍ണാടകയിലായിരുന്നു മോദിക്കെതിരെ രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചിയിലെ വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്. സമാനമായ കേസ് ഉത്തര്‍പ്രദേശിലും നിലവിലുണ്ട്. യുപി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ രാഹുല്‍ ഹാജരായി ജാമ്യം നേടിയിരുന്നു. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com