'പൊൻമുടിയെ മന്ത്രിയാക്കാൻ ആകില്ല'- സ്റ്റാലിന്റെ ശുപാർശ തള്ളി ​ഗവർണർ

സത്യപ്രതിജ്ഞ നടത്താനാകില്ലെന്നു രാജ്ഭവന്‍റെ മറുപടി
ആർ എൻ രവി, എം കെ സ്റ്റാലിൻ
ആർ എൻ രവി, എം കെ സ്റ്റാലിൻഫെയ്സ്ബുക്ക്

ചെന്നൈ: മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശ ​ഗവർണർ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടി നേരത്തെ അറസ്റ്റിലായിരുന്നു. സത്യപ്രതിജ്ഞ നടത്താനാകില്ലെന്നു രാജ്ഭവൻ സ്റ്റാലിനു മറുപടി നൽകിയതായാണ് റിപ്പോർട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊൻമുടിയെ സുപ്രീം കോടതി കുറ്റ വിമുക്തനാക്കിയിട്ടില്ല. കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നു ​ഗവർണർ ആർഎൽ രവി വ്യക്തമാക്കി.

സ്റ്റാലിൻ കത്ത് നൽകിയതിനു പിന്നാലെ ​ഗവർണർ ഡൽഹിയിലെത്തി നിയമ വിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നവരെ ​ഗവർണർ മന്ത്രിമാരായി നിയമിക്കണമെന്നാണ് ചട്ടം.

ആർ എൻ രവി, എം കെ സ്റ്റാലിൻ
'ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ മോദിക്ക് വിജയിക്കാനാകില്ല'; രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com