റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം; യുട്യൂബര്‍ അറസ്റ്റില്‍

ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
എല്‍വിഷ് യാദവ്
എല്‍വിഷ് യാദവ് എക്‌സ്

ന്യൂഡല്‍ഹി: റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം എത്തിച്ച കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നോയിഡ പൊലീസ് എല്‍വിഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ വര്‍ഷം റേവ് പാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം എത്തിച്ചതിന് എല്‍വിഷ് യാദവിനും അഞ്ച് പേര്‍ക്കുമെതിരെ നോയിഡയില്‍ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. 2023 നവംബര്‍ മൂന്നിന് നോയിഡ സെക്ടര്‍ 51 ലെ ഒരു വിരുന്ന് ഹാളില്‍ നടത്തിയ റെയ്ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റെയ്ഡില്‍ ഒമ്പത് പാമ്പുകളെയും പാമ്പിന്‍ വിഷവും കണ്ടെടുത്തിരുന്നു. റേവ് പാര്‍ട്ടിയില്‍ വീഡിയോ ചിത്രീകരിച്ചപ്പോള്‍ പാമ്പുകളെ ഉപയോഗിച്ചിരുന്നതായും പരാതിയുണ്ട്. യൂട്യൂബര്‍ തന്റെ ചാനലില്‍ പാമ്പുകളെ കാണിക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്‍വിഷ് യാദവ്
ഒരാളെ തൂക്കിയെറിഞ്ഞു, കട തകർത്തു; കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം

ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പിഎഫ്എ (പീപ്പിള്‍ ഫോര്‍ ആനിമല്‍) സംഘടന വ്യാജമേല്‍വിലാസത്തില്‍ എല്‍വിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിന്‍ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി രാഹുല്‍ എന്നയാളുടെ നമ്പര്‍ എല്‍വിഷ് കൈമാറി. സെക്ടര്‍ 51 ലെ ഹാളിലേക്ക് വരാന്‍ പിഎഫ്എ സംഘത്തോട് രാഹുലാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവിടെയെത്തിയ പിഎഫ്എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com