കമല്‍നാഥിന്റെ അടുത്ത അനുയായി ബിജെപിയില്‍

ബിഎസ്പി സംസ്ഥാന ഇന്‍ചാര്‍ജും ബിജെപിയില്‍ ചേര്‍ന്നു
 സയീദ് സഫര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നു
സയീദ് സഫര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നു ഐഎഎൻഎസ്

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ അടുത്ത അനുയായി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവ് സയീദ് സഫര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭോപ്പാലില്‍ നടന്ന പാര്‍ട്ടി അംഗത്വം സ്വീകരിക്കല്‍ ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വിഡി ശര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിന്ദ്‌വാര സ്വദേശിയായ സയീദ് സഫര്‍, കമല്‍നാഥിന്റെ ഉറ്റ അനുയായിയാണ്.

 സയീദ് സഫര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നു
ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; ബംഗാള്‍ ഡിജിപിയെയും മാറ്റണം

കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനീഷ ദുബെ, ബിഎസ്പി സംസ്ഥാന ഇന്‍ചാര്‍ജ് രംസാക വര്‍മ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി, മുന്‍ എംപി ഗജേന്ദ്രസിങ് രാഗുഘേഡി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com