'കൂടുതല്‍ പറയിപ്പിക്കരുത്'; സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് കയര്‍ത്ത് ചീഫ് ജസ്റ്റിസ്

'കൂടുതല്‍ ഒന്നും പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അത് ബുദ്ധിമുട്ടാകും'
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്പിടിഐ-

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇലക്ടറല്‍ ബോണ്ടുകേസ് പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗര്‍വാലയോട് പരുഷമായി പ്രതികരിച്ചത്.

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം ആദിഷ് അഗര്‍വാല ഇന്ന് കോടതിയില്‍ വീണ്ടും മെന്‍ഷന്‍ ചെയ്തപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 'നിങ്ങള്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ മാത്രമല്ല, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ (SCBA) പ്രസിഡന്റുകൂടിയാണ്. കോടതി നടപടിക്രമങ്ങളെല്ലാം നിങ്ങള്‍ക്കറിയാം.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എന്റെ സ്വമേധയാ ഉള്ള അധികാരം വിളിച്ചറിയിച്ച് നിങ്ങള്‍ ഒരു കത്ത് എഴുതിയിട്ടുണ്ട്. ഇവയെല്ലാം പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അതിലേക്ക് കടക്കുന്നില്ല, അത് വിടാം. കൂടുതല്‍ ഒന്നും പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. അത് ബുദ്ധിമുട്ടാകും.' ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം ആദിഷ് അഗര്‍വാലയുടെ ആവശ്യത്തെ തള്ളി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തു വന്നു. ആ ആവശ്യത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ഇലക്ടറല്‍ ബോണ്ട്: ഒന്നും മറയ്‌ക്കേണ്ട, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; എസ്ബിഐക്ക് ഇന്നും വിമര്‍ശനം

നേരത്തെ തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കത്തു നല്‍കിയത് വിവാദമായിരുന്നു. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com