'അച്ഛന് വൃക്ക നല്‍കിയ രോഹിണി'; ലാലുവിന്റെ മകള്‍ സ്ഥാനാര്‍ഥിയായേക്കും

ഇത്തണ ലോക്‌സഭാ തെരഞ്ഞടപ്പില്‍ സരണ്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്
ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്

പട്‌ന: ആര്‍ജെഡി സ്ഥാപകന്‍ ലാലുപ്രസാദ് യാദവിന് തന്റെ വൃക്കകളില്‍ ഒന്ന് നല്‍കിയ മകള്‍ രോഹിണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തണ ലോക്‌സഭാ തെരഞ്ഞടപ്പില്‍ സരണ്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന ലാലുപ്രസാദ്- റാബ്‌റി ദേവി ദമ്പതികളുടെ മക്കളില്‍ നാലാമത്തെ ആളാകും രോഹിണി.

രോഹിണിയുടെ സഹോദരനായ തേജസ്വി യാദവ് ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ആര്‍ജെഡി ചെയര്‍പേഴ്‌സണുമാണ്. മറ്റ് സഹോദരങ്ങളായ തേജ് പ്രതാപ് ബിഹാര്‍ നിയമസഭാംഗവും മിസഭാരതി രാജ്യസഭാ അംഗവുമാണ്. ലാലുപ്രസാദ് യാദവിന്റെ കുടുംബവുമായി അടുത്ത ബന്ധപം പുലര്‍ത്തുന്ന എംഎല്‍എ സുനില്‍കുമാര്‍ സിങ് സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പിന് പിന്നാലെയാണ് രോഹിണിയുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'രോഹിണി ആചാര്യ തന്റെ പിതാവിനോടുള്ള സ്‌നേഹത്തിന്റെയും ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണ്. സരണിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രോഹിണിയെ പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നു'- സുനില്‍ കുമാര്‍ സിങ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഈ മാസം ആദ്യം പട്നയിലെ ഗാന്ധി മൈതാനിയില്‍ നടന്ന ആര്‍ജെഡി റാലിയിലും രോഹിണി പങ്കെടുത്തിരുന്നു.

നിലവില്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയാണ് സരണ്‍ ലോക്സഭാ സീറ്റിലെ സിറ്റിങ് എംപി. നേരത്തെ ലാലു പ്രസാദ് യാദവ് മത്സരിച്ച മണ്ഡലമാണ് സരണ്‍.

ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്
ആരോ കവര്‍ തന്നു, തുറന്നു നോക്കിയപ്പോള്‍ 10 കോടിയുടെ ഇലക്ടറല്‍ ബോണ്ട്; വിശദീകരിച്ച് ജെഡിയു, വെളിപ്പെടുത്തിയത് പത്തു പാര്‍ട്ടികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com