തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു; സ്ഥാനാര്‍ത്ഥിയായേക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന
തമിഴിസൈ സൗന്ദര്‍രാജന്‍
തമിഴിസൈ സൗന്ദര്‍രാജന്‍

ഹൈദരാബാദ്: തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല കൂടി രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സ്ന്‍ട്രല്‍, പുതുച്ചേരി മണ്ഡലങ്ങളാണ് തമിഴിസൈ സൗന്ദര്‍രാജന് മത്സരിക്കാനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും സജീവരാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തമിഴിസൈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷയാണ് തമിഴിസൈ സൗന്ദര്‍രാജന്‍.

തമിഴിസൈ സൗന്ദര്‍രാജന്‍
ഇലക്ടറല്‍ ബോണ്ട്: ഒന്നും മറയ്‌ക്കേണ്ട, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; എസ്ബിഐക്ക് ഇന്നും വിമര്‍ശനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്റെ മകളായ തമിഴിസൈ സൗന്ദര്‍രാജന്‍ 2019 സെപ്റ്റംബറിലാണ് തെലങ്കാന ഗവര്‍ണറായി നിയമിതയാകുന്നത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഡിഎംകെയുടെ കനിമൊഴിയോട് തമിഴിസൈ സൗന്ദര്‍രാജന്‍ പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com