ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ്മ കുറ്റക്കാരന്‍, ജീവപര്യന്തം; ലഖന്‍ഭയ്യ കേസില്‍ 13 പേര്‍ക്ക് തടവുശിക്ഷ

പ്രദീപ് ശര്‍മ്മയെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി
ബോംബെ ഹൈക്കോടതി
ബോംബെ ഹൈക്കോടതിഎഎന്‍ഐ

മുംബൈ: അധോലോക നേതാവ് ലഖന്‍ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുംബൈ മുന്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. കേസില്‍ 12 പൊലീസ് ഉദ്യോഗസ്ഥരുടെയും ഹിതേഷ് സോളങ്കിയുടെയും ശിക്ഷ ബെഞ്ച് ശരിവച്ചു. മനോജ് മോഹന്‍ രാജ് എന്ന മണ്ണു, ശൈലേന്ദ്ര പാണ്ഡെ, സുരേഷ് ഷെട്ടി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

കേസില്‍ 13 പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി പ്രദീപ് ശര്‍മ്മയെ വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രദീപ് ശര്‍മ്മയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും കുറ്റക്കാരനാണെന്നും ഹൈക്കോടതി കണ്ടെത്തി. പ്രദീപ് ശര്‍മയ്‌ക്കെതിരായ നിരവധി തെളിവുകള്‍ വിചാരണ കോടതി അവഗണിച്ചെന്നും തെളിവുകളുടെ ശൃംഖല കേസില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം ബന്ധപ്പെട്ട സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ ശര്‍മയോട് ബെഞ്ച് നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി
'കൊമ്പുവിളിക്കുന്ന മനുഷ്യന്‍'; ശരദ് പവാറിന് തെര‍ഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സുപ്രീംകോടതി

2006 നവംബര്‍ 11നാണ് ലഖന്‍ഭയ്യ എന്ന രാം നാരായണ്‍ ഗുപ്തയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. അധോലോക നേതാവ് ഛോട്ടാ രാജന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. ന്യൂമുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് സുഹൃത്ത് അനില്‍ ഭേഡക്കൊപ്പം പിടിയിലായ ലഖന്‍ ഭയ്യയെ അന്നു വൈകീട്ട് തന്നെ വര്‍സോവയിലെ നാനാ നാനീ പാര്‍ക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ബോംബെ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ലഖന്‍ഭയ്യ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com