'കൊമ്പുവിളിക്കുന്ന മനുഷ്യന്‍'; ശരദ് പവാറിന് തെര‍ഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് സുപ്രീംകോടതി

അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു
കൊമ്പുവിളികളോടെ ശരദ് പവാറിനെ സ്വീകരിക്കുന്നു
കൊമ്പുവിളികളോടെ ശരദ് പവാറിനെ സ്വീകരിക്കുന്നു ഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് 'കൊമ്പുവിളിക്കുന്ന മനുഷ്യന്‍' തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് സുപ്രീംകോടതി. ഈ ചിഹ്നം മറ്റാര്‍ക്കും നല്‍കരുതെന്നും സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. എൻസിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ കോടതിയുടെ അന്തിമ ഉത്തരവ് വരും വരെ ഈ വിധി തുടരും.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശരദ് പവാർ പക്ഷത്തിന്, എന്‍സിപി-ശരദ് ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാൻ സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊമ്പുവിളികളോടെ ശരദ് പവാറിനെ സ്വീകരിക്കുന്നു
24 മണിക്കൂറിനിടെ വീണ്ടും പൊലീസ് മേധാവിയെ മാറ്റി; സഞ്ജയ് മുഖര്‍ജി ബംഗാളിലെ പുതിയ ഡിജിപി

ശരദ് പവാറിന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നതിന് അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി വിലക്കിയിട്ടുമുണ്ട്. എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് അജിത് പവാര്‍ പക്ഷത്തെ നേരത്തെ എന്‍സിപിയുടെ ഔദ്യോഗിക പക്ഷമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് ശരദ് പവാർ പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com