പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക് ഇല്ല; യാത്ര മാറ്റിവച്ചു

കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
നരേന്ദ്ര മോദി
നരേന്ദ്ര മോദിഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് നാളെ പോകാനിരിക്കെയാണ് തീരുമാനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നരേന്ദ്ര മോദി
തലച്ചോറിൽ രക്തസ്രാവം, അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി ജഗ്ഗി വാസു​ദേവ്: ആരോ​ഗ്യം മെച്ചപ്പെടുന്നു

മാര്‍ച്ച് 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പറോ വിമാനത്താവളത്തിലെ കാലാവസ്ഥ മോശമായതോടെയാണ് യാത്ര മാറ്റിവച്ചത്. പുതിയ തിയതി ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ഭൂട്ടാന്‍ പ്രധാനമന്ത്രി ടൊബ്‌ഗെയ്അഞ്ച് ദിവസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സന്ദര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com