'പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം; കോണ്‍ഗ്രസിന്റെയല്ല, ബിജെപിയുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടത്'

ജനാധിപത്യം സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കം തടയണമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ പൈലറ്റ്
സച്ചിന്‍ പൈലറ്റ്എക്‌സ്പ്രസ് ഫോട്ടോ

റായ്പൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ജനാധിപത്യം സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കം തടയണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ വന്‍ തുക സമാഹരിച്ച ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന് ഗര്‍വാണ്, അക്രമോത്സുകമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. ഇത് തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണെന്നും റായ്പൂരിലെ സ്വാമി വിവേകാനന്ദന്‍ എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സച്ചിന്‍ പൈലറ്റ്
കെജരിവാളിനെ ചോദ്യം ചെയ്യുന്നു;ഇഡി നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആം ആദ്മി

ഇലക്ടറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇതിലൂടെ നടന്നിരിക്കുന്നത്. സിബിഐയെയും ഇഡിയെയും ഉപയോഗിച്ചാണ് കേന്ദ്രം തട്ടിപ്പ് നടത്തുന്നത് എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com