പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു; പ്രചാരണത്തിന് പണമില്ലെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുകയാണെന്ന് സോണിയാ ഗാന്ധി
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആസൂത്രിതശ്രമമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആസൂത്രിതശ്രമമെന്ന് കോണ്‍ഗ്രസ്പിടിഐ

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരവിപ്പിക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍, ഞങ്ങള്‍ക്ക് ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് പരസ്യങ്ങള്‍ ചെയ്യാനോ ഞങ്ങളുടെ നേതാക്കളെ എവിടെയും അയക്കാനും കഴിയുന്നില്ല. ഇത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരുമാസമാണ് നഷ്ടമായത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ ക്രിമിനല്‍ നടപടിയാണിതെന്നും രാഹുല്‍ ആരോപിച്ചു. 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറി', രാഹുല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത് ജനങ്ങളില്‍നിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണം നിര്‍ബന്ധമായി എടുത്തുമാറ്റി. ഇത് ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇവ കാര്യമായി ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഒരു വശത്ത് ഇലക്ടറല്‍ ബോണ്ടിന്റെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ്. മറുവശത്ത് പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ സാമ്പത്തികം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഇതു കീഴ്‌നടപ്പില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണെന്നും സോണിയ പറഞ്ഞു

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആസൂത്രിതശ്രമമെന്ന് കോണ്‍ഗ്രസ്
കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com