ബെഗുസരായില്‍ കനയ്യ കുമാര്‍ അല്ല; സിപിഐ തന്നെ മത്സരിക്കും

2019ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്ന കനയ്യ കുമാര്‍ ആയിരുന്നു ബെഗുസരായിലെ സ്ഥാനാര്‍ഥി.
സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ബിഹാറിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നു
സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ബിഹാറിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നു പിടിഐ

പട്‌ന: ബിഹാറിലെ ബെഗുസരായില്‍ മണ്ഡലത്തില്‍ സിപിഐ തന്നെ മത്‌സരിക്കും. മുന്‍ എംഎല്‍എ അവദേഷ് റായിയാണ് സ്ഥാനാര്‍ഥിയെന്ന് സിപിഐ ദേശീയ സെക്രട്ടറി എ രാജ പറഞ്ഞു. നാല്‍പ്പത് മണ്ഡലങ്ങളില്‍ ഒരുസീറ്റിന് കൂടി സിപിഐക്ക് അര്‍ഹതയുണ്ടെന്നും രാജ പറഞ്ഞു.

ഇന്നലെ ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ബിഹാര്‍ മഹാസഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നതെന്നും രാജ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹിയായിരുന്ന കനയ്യ കുമാര്‍ ആയിരുന്നു ബെഗുസരായിലെ സ്ഥാനാര്‍ഥി. പിന്നീട് സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്കെതിരെ നിലവില്‍ ബെഗുസരായിയില്‍ കനയ്യ കുമാറിനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടെങ്കിലും അത് തങ്ങളുടെ പരമ്പാരഗത മണ്ഡലമാണെന്നും വിട്ടുതരാന്‍ കഴിയില്ലെന്ന നിലപാട് എടുക്കുകയായിരുന്നു.

നിലവില്‍ ബിജെപിയുടെ ഗിരിരാജ് സിങാണ് മണ്ഡലത്തിലെ എംപി. ഇത്തവണയും ഗിരിരാജ് സിങ് തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ 4,22,217 വോട്ടിനായിരുന്നു ഗിരിരാജിന്റെ വിജയം.

സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ബിഹാറിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നു
കെജരിവാൾ മുഖ്യസൂത്രധാരൻ, കോഴ ചോദിച്ചു വാങ്ങി; വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തെളിവ്; 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com