'ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടല്‍'; കെജരിവാളിന്റെ അറസ്റ്റിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾഫയൽ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ പരാമര്‍ശത്തില്‍ ജര്‍മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ ജര്‍മന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി തലവന്‍ ജോര്‍ജ്ജ് എന്‍സ്വീലറിനെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളിലുള്ള ജര്‍മനിയുടെ നഗ്നമായ ഇടപെടലാണിതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ജര്‍മനി നടത്തിയ പരാമര്‍ശമാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണം. ജനാധിപത്യ രാജ്യമെന്ന നിലയില്‍ കെജരിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്. ഇതിലാണ് ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇത്തരം പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമാണ്. ഇന്ത്യ നിയമവാഴ്ചയുള്ള ശക്തമായ ജനാധിപത്യ രാജ്യമാണ്. മറ്റു ജനാധിപത്യ രാജ്യങ്ങള്‍ എന്ന പോലെ, വിഷയത്തില്‍ നിയമം അതിന്റേതായ വഴി സ്വീകരിക്കും. ഇത്തരം പക്ഷപാതപരമായ അനുമാനങ്ങള്‍ ഏറ്റവും അനാവശ്യമാണ്'-ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജോര്‍ജ്ജ് എന്‍സ്വീലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

'ആരോപണങ്ങള്‍ നേരിടുന്ന ആരെയും എന്ന പോലെ, കെജരിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ട്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ലഭ്യമായ എല്ലാ നിയമ മാര്‍ഗങ്ങളും ഉപയോഗിക്കാമെന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നിരപരാധിത്വം തെളിയിക്കാന്‍ അനുവദിക്കുക എന്നത് നിയമവാഴ്ചയുടെ ഒരു പ്രധാന ഘടകമാണ്. അതിന് അദ്ദേഹത്തിനും അര്‍ഹതയുണ്ട്' -ജര്‍മന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വാക്കുകള്‍.

അരവിന്ദ് കെജരിവാൾ
ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com