ബഹുഭാര്യത്വം, ശൈശവ വിവാഹം പാടില്ല, രണ്ടില്‍ കൂടുതല്‍ കുട്ടികളും; സ്വദേശികളാകാന്‍ ബംഗ്ലാ മുസ്ലീങ്ങള്‍ക്ക് നിബന്ധനകള്‍

'കുട്ടികളെ മദ്രസയില്‍ പഠിപ്പിക്കാന്‍ അയക്കുന്നതിന് പകരം ഡോക്ടര്‍മാരും എഞ്ചിയര്‍മാരുമാക്കാന്‍ പഠിപ്പിക്കണം'
ഹിമന്ത ബിശ്വ ശര്‍മ
ഹിമന്ത ബിശ്വ ശര്‍മഫയല്‍ ചിത്രം

ഗുവാഹത്തി: അസമിലെ ബംഗ്ലാദേശ് മുസ്ലീം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകള്‍ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കരുതെന്നുമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിബന്ധനകള്‍. ഈ മാസം ആദ്യം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഹിമന്ത ശര്‍മയുടെ പരാമര്‍ശം.

ഹിമന്ത ബിശ്വ ശര്‍മ
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

കുട്ടികളെ മദ്രസയില്‍ പഠിപ്പിക്കാന്‍ അയക്കുന്നതിന് പകരം ഡോക്ടര്‍മാരും എഞ്ചിയര്‍മാരുമാക്കാന്‍ പഠിപ്പിക്കണം. പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കുകയും അവരുടെ പിതാവിന്റെ സ്വത്തില്‍ അവകാശം നല്‍കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു. 'മിയാസ്' (ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍) തദ്ദേശീയരാണോ അല്ലയോ എന്നത് വേറെ കാര്യം. ഞങ്ങള്‍ പറയുന്നത് അവര്‍ 'സ്വദേശി'കളാകാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നാണ്. പക്ഷേ അതിന് അവര്‍ ശൈശവ വിവാഹം ഉപേക്ഷിക്കണം. കൂടാതെ ബഹുഭാര്യത്വം ഉപേക്ഷിക്കുകയും സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബഹുഭാര്യാത്വം അസമീസ് സംസ്‌കാരമല്ല. തങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി മുസ്ലീം കുടിയേറ്റക്കാര്‍ തയ്യാറായാലേ അവരെ അസം പൗരന്മാരായി അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് അസമിലാണ്. 2011ലെ സെന്‍സസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്ലീങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com