മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു
 ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം
ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവംപ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.

മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചതെന്ന് അച്ഛന്‍ ജോണി പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സരിക (10), നിഹാരിക (8), സന്‍സ്‌കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ജോണി പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com