കോണ്‍ഗ്രസ് വിട്ട് വ്യവസായ പ്രമുഖന്‍ നവീന്‍ ജിന്‍ഡല്‍ ബിജെപിയില്‍

മുന്‍ കോണ്‍ഗ്രസ് എംപി, കുരുക്ഷേത്രയില്‍ നിന്നു രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു
നവീന്‍ ജിന്‍ഡല്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയപ്പോള്‍
നവീന്‍ ജിന്‍ഡല്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയപ്പോള്‍പിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും പ്രമുഖ വ്യവസായിയുമായ നവീന്‍ ജിന്‍ഡല്‍ ബിജെപില്‍. കുരുക്ഷേത്രയില്‍ നിന്നു രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം അദ്ദേഹം രാജിവച്ചാണ് ബിജെപി പ്രവേശം. പാര്‍ട്ടിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് നവീന്‍ ജിന്‍ഡല്‍ അംഗത്വം എടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ 10 വര്‍ഷം കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും നന്ദി പറയുന്നു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്'- ബിജെപിയില്‍ ചേരും മുന്‍പ് നവീന്‍ ജിന്‍ഡല്‍ എക്‌സില്‍ കുറിച്ചു.

ബിജെപിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സേവിക്കാന്‍ തനിക്കു സാധിക്കും. മോദിയുടെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് സംഭാവന ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നവീന്‍ ജിന്‍ഡല്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയപ്പോള്‍
ബഹുഭാര്യത്വം, ശൈശവ വിവാഹം പാടില്ല, രണ്ടില്‍ കൂടുതല്‍ കുട്ടികളും; സ്വദേശികളാകാന്‍ ബംഗ്ലാ മുസ്ലീങ്ങള്‍ക്ക് നിബന്ധനകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com