കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് കെജരിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി നോട്ട് കൈമാറിയത്
കെജരിവാളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ
കെജരിവാളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ പിടിഐ

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ ഇറക്കിയ ആദ്യ ഉത്തരവാണിത്. തലസ്ഥാന നഗരത്തിലെ ജലദൗര്‍ലഭ്യമാണ് കത്തില്‍ സൂചിപ്പിച്ചതെന്നും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി.

ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാള്‍ ചിന്തിക്കുന്നത്. മറിച്ച് ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ്, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി അഭിപ്രായപ്പെട്ടു.

കെജരിവാളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ
ദേശീയപാത, റെയില്‍വേ ലൈന്‍ നിർമ്മാണങ്ങൾക്ക് കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണം; കേന്ദ്രത്തിന്റെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി

മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കെജരിവാളിനെതിരെയുള്ള മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com