'അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണം'; പരാതി നല്‍കി മഹുവ മൊയ്ത്ര

നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നല്‍കിയ പരാതിയില്‍ പറയുന്നു.
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര /ഫയല്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ റെയ്ഡിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടുത്ത നടപടി ഉണ്ടാകാന്‍ പാടില്ലെന്നും മഹുവ മൊയ്ത്ര പരാതിയില്‍ പറയുന്നു.

മഹുവയുടെ കൊല്‍ക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാര്‍ട്‌മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാര്‍ട്‌മെന്റിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുന്ന കടുത്ത നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്ര
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. സിബിഐ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നല്‍കിയ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com