വീരപ്പന്റെ മകൾ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; കൃഷ്ണ​ഗിരിയിൽ സ്ഥാനാർഥി

നാലുവര്‍ഷം മുമ്പാണ് വിദ്യാറാണി ബിജെപിയില്‍ ചേരുന്നത്
വിദ്യാറാണി വീരപ്പൻ ലോക്സഭ സ്ഥാനാര്‍ഥി
വിദ്യാറാണി വീരപ്പൻ ലോക്സഭ സ്ഥാനാര്‍ഥിഫെയ്സ്ബുക്ക്

ചെന്നൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വീരപ്പന്‍റെ മകളും അഭിഭാഷകയുമായ വിദ്യാറാണി. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്.

നാലുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേർന്ന് വിദ്യാറാണി ദിവസങ്ങൾ മുൻപാണ് നടനും സംവിധായകനുമായ സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർകക്ഷിയിൽ ചേരുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മുന്നണിയുമായും കൂട്ടുകുടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലത്തിലും നാം തമിഴർകക്ഷി മത്സരിക്കുന്നുണ്ട്. 40 മണ്ഡലങ്ങളിൽ 20 ഇടത്തും സ്ത്രീകളാണ് മത്സരിക്കുന്നത്.

വിദ്യാറാണി വീരപ്പൻ ലോക്സഭ സ്ഥാനാര്‍ഥി
മോദിക്കെതിരെ അജയ് റായ്; തീരുമാനമാകാതെ അമേഠിയും റായ്ബറേലിയും; കോണ്‍ഗ്രസ് നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ജനങ്ങളെ സേവിക്കുക എന്നതായിരുന്നു അച്ഛന്‍റെ ആഗ്രഹിച്ചിരുന്നത്. എന്നാൽ അതിന് വേണ്ടി അദ്ദേഹം തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com