ഗോവയില്‍ ചരിത്രത്തില്‍ ആദ്യം, ലോക്‌സഭയിലേക്ക് വനിതാ സ്ഥാനാര്‍ഥിയുമായി ബിജെപി; ആരാണ് പല്ലവി ഡെംപോ?

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്
പല്ലവി ഡെംപോ
പല്ലവി ഡെംപോ എക്സ്

പനാജി: ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ഥി. ഡെംപോ ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വ്യവസായിയുമായ പല്ലവി ഡെംപോയാണ് സൗത്ത് ഗോവയില്‍ നിന്ന് ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്.

ഗോവ സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ പല്ലവി ഡെംപോ പുനെയിലെ എംഐടിയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും (എംബിഎ) നേടിയിട്ടുണ്ട്. 49 കാരിയായ ഇവര്‍ ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മീഡിയ, റിയല്‍ എസ്‌റ്റേറ്റ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ സൗത്ത് ഗോവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌കോ സര്‍ഡിന്‍ഹയാണ്. 1962 മുതല്‍ രണ്ട് തവണ മാത്രമാണ് ബിജെപി ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഇന്തോ-ജര്‍മ്മന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റാണ് പല്ലവി ഡെംപോ.2012 മുതല്‍ 2016 വരെ ഗോവ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാദമിക് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പല്ലവി ഡെംപോ
ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com