ഓം ബിര്‍ളയ്‌ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാല്‍; ആറാംഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കോട്ടയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെയാണ് പ്രഹ്ലാദ് ഗുഞ്ചാല്‍ മത്സരിക്കുന്നത്
കോട്ടയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെയാണ് പ്രഹ്ലാദ് ഗുഞ്ചാല്‍ മത്സരിക്കുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികളെ കുടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ആറാം ഘട്ട പട്ടിക പുറത്തിറക്കി. രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

രാജസ്ഥാനിലെ അജ്മീറില്‍ രാമചന്ദ്ര ചൗധരിയും രാജ്‌സമന്ദില്‍ സുദര്‍ശന്‍ റാവത്തും ഭീല്‍വാരയില്‍ ദാമോദര്‍ ഗുര്‍ജാറും കോട്ടയില്‍ പ്രഹ്ലാദ് ഗുഞ്ചാലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സി റോബര്‍ട്ട് ബ്രൂസും സ്ഥാനാര്‍ഥികളാവും,

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോട്ടയില്‍ സ്പീക്കര്‍ ഓം ബിര്‍ളയാണ് ബിജെപി സ്ഥാനാര്‍ഥി. ബിജെപിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാലാണ് അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത്. ഇതുവരെ 190 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

കോട്ടയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെയാണ് പ്രഹ്ലാദ് ഗുഞ്ചാല്‍ മത്സരിക്കുന്നത്
ഗോവയില്‍ ചരിത്രത്തില്‍ ആദ്യം, ലോക്‌സഭയിലേക്ക് വനിതാ സ്ഥാനാര്‍ഥിയുമായി ബിജെപി; ആരാണ് പല്ലവി ഡെംപോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com