വീട് നിര്‍മാണത്തിന് പണമില്ല; 23 ലക്ഷം ആവശ്യപ്പെട്ട് പള്ളിയില്‍ നിന്നിറങ്ങിയ 9കാരനെ തട്ടിക്കൊണ്ടുപോയി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; അയല്‍വാസി അറസ്റ്റില്‍

പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കൊല്ലപ്പെട്ട ഇബാദ്‌
കൊല്ലപ്പെട്ട ഇബാദ്‌

മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു. ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു

അയല്‍ക്കാരനായ യുവാവ് വീട് നിര്‍മാണത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. 23 ലക്ഷം രൂപായാണ് അയല്‍വായിയായ തയ്യല്‍ക്കാരന്‍ കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്.

പള്ളിയില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് കുട്ടിയുടെ തട്ടിക്കൊണ്ടുപോയതായും മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍കോള്‍ വന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ ഫോണ്‍ കട്ട് ചെയ്തു.

ഇബാദിന്റെ തിരോധാനം അറിഞ്ഞതോടെ നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ കോളിന്റെ അടിസഥാനത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. താമസസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ ചാക്കില്‍ നിറച്ച നിലയില്‍ കുട്ടിയുടെ മൃതേദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന്‍ സഫുവാന്‍ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സല്‍മാനാണ് കേസിലെ പ്രധാനപ്രതിയെങ്കിലും ക്രൂരമായ കുറ്റകൃത്യത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ബദ്ലാപൂര്‍ പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇബാദ്‌
കങ്കണയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com