'കരുത്തനായ നേതാവ്'; വരുണ്‍ഗാന്ധിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരണം. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം വലിയ നേതാവും വിദ്യാസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നല്‍കാത്തത്.
 ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ്
ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് ഫെയ്‌സ്ബുക്ക്‌

ലഖ്‌നൗ: ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അദ്ദേഹത്തിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുയാണെന്നും അധിര്‍ ചൗധരി പറഞ്ഞു.

'വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരണം. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം വലിയ നേതാവും വിദ്യാസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നല്‍കാത്തത്. വരുണ്‍ ഗാന്ധിയോട് കോണ്‍ഗ്രസില്‍ ചേരണമെന്ന് അഭ്യര്‍ഥിക്കുകയാണ്'അധിര്‍ ചൗധരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിലിഭിത്തില്‍നിന്നുള്ള സിറ്റിങ് എംപി വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയാണ് ബിജെപി അഞ്ചാം പട്ടിക പ്രസിദ്ധീകരിച്ചത്. 2021ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. 13 അംഗങ്ങളുടെ പട്ടികയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്.

 ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ്
'നിങ്ങളെ തിരികെ വീട്ടിലെത്തിക്കും വരെ ഉറക്കമില്ല'; മോദിക്ക് മറുപടി നല്‍കി ഉദയനിധി സ്റ്റാലിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com