ക്രിക്കറ്റ് വാതുവയ്പ്പില്‍ യുവാവിന് 1.5 കോടി രൂപ നഷ്ടപ്പെട്ടു; 'കടക്കെണിയില്‍' ഭാര്യ ജീവനൊടുക്കി

കടം പെരുകിയതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കി
ക്രിക്കറ്റ് വാതുവയ്പ്പില്‍ യുവാവിന് 1.5 കോടി രൂപ നഷ്ടപ്പെട്ടു; 'കടക്കെണിയില്‍' ഭാര്യ ജീവനൊടുക്കി
ക്രിക്കറ്റ് വാതുവയ്പ്പില്‍ യുവാവിന് 1.5 കോടി രൂപ നഷ്ടപ്പെട്ടു; 'കടക്കെണിയില്‍' ഭാര്യ ജീവനൊടുക്കിവിഡിയോ ദൃശ്യം

ബംഗളുരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പില്‍ യുവാവിന് 1.5 കോടിയോളം രൂപ നഷ്ടപ്പെട്ടതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഹോസ്ദുര്‍ഗയില്‍ അസിസ്റ്റന്റ് എന്‍ജീനിയറായ ദര്‍ശന്‍ ബാബുവിനാണ് വാതുവയ്പ്പിലൂടെ പണം നഷ്ടമായത്. കടം പെരുകിയതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കി. മാര്‍ച്ച് 19നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടക്കാരില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്ന് രഞ്ജിത ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ദര്‍ശന് പണം കടം കൊടുത്ത 13 പേര്‍ക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. രഞ്ജിതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശിവ, ഗിരീഷ്, വെങ്കിടേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് വാതുവയ്പ്പില്‍ യുവാവിന് 1.5 കോടി രൂപ നഷ്ടപ്പെട്ടു; 'കടക്കെണിയില്‍' ഭാര്യ ജീവനൊടുക്കി
അഖിലേന്ത്യാ ബിരുദ പ്രവേശനം: സമയപരിധി നീട്ടി

ദര്‍ശന് ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് പറഞ്ഞു. എന്നാല്‍ കുറേയധികം പണം ദര്‍ശന്‍ കടക്കാര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. നിലവില്‍ 54 ലക്ഷം രൂപയുടെ കടബാധ്യതയാണ് ദര്‍ശനുളളതെന്നും സുഹൃത്തക്കള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com