ആദ്യതെരഞ്ഞെടുപ്പ് ഫലം പുറത്ത്; എതിരാളികളില്ലാതെ 'മുഖ്യമന്ത്രി'; അരുണാചലില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി

മുക്തോ മണ്ഡലത്തില്‍ നിന്നാണ് പെമ ഖണ്ഡു ജനവിധി തേടുന്നത്.
അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ മുഖ്യന്ത്രി പെമ ഖണ്ഡു
അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ മുഖ്യന്ത്രി പെമ ഖണ്ഡു ഫെയ്‌സ്ബുക്ക്‌

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നായിരുന്നു.

മുഖ്യമന്ത്രിയായ പെമയുടെതടക്കം ആറ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഇതോടെ സംസ്ഥാനത്ത് ആറ് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരാളികളില്ലാതെ തെരഞ്ഞടുക്കപ്പെടും. മുക്തോ മണ്ഡലത്തില്‍ നിന്നാണ് പെമ ഖണ്ഡുവിനെ സ്ഥാനാര്‍ഥിയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അറുപത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് ഇടങ്ങളില്‍ എതിരാളികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ബിജെപി നേടിയത്. ജെഡിയു ഏഴ് സീറ്റിലും എന്‍പിപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്.

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെ മുഖ്യന്ത്രി പെമ ഖണ്ഡു
അമരാവതിയില്‍ നാരായണ്‍ റാണ; ഏഴാംഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com