അമരാവതിയില്‍ നവനീത് റാണ മത്സരിക്കും
അമരാവതിയില്‍ നവനീത് റാണ മത്സരിക്കും

അമരാവതിയില്‍ നവനീത് റാണ; ഏഴാംഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി

2019ല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു റാണ.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഏഴാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. മഹാരാഷ്്ട്രയിലെ അമരാവതി, കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഏഴാം ഘട്ടപട്ടികയില്‍ പ്രഖ്യാപിച്ചത്.

ചിത്രദുര്‍ഗയും അമരാവതിയും പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളാണ്. അമരാവതിയില്‍ നവനീത് റാണയും ചിത്രദുര്‍ഗയില്‍ ഗോവിന്ദ് കാര്‍ജോളും മത്സരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമരാവതി മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് നവനീത് റാണ. 2019ല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു റാണ. ശിവസേനയിലെ ആനന്ദറാവു അദ്‌സുലിനെയാണ് റാണ പരാജയപ്പെടുത്തിയത്.

അമരാവതിയില്‍ നവനീത് റാണ മത്സരിക്കും
'വീണ്ടും ഷോക്ക്'; ആം ആദ്മി എംപിയും എംഎല്‍എയും ബിജെപിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com