102 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; ബിഹാറില്‍ നാളെ

നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും
നാമനിർദേശ പത്രിക നൽകാനെത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥി വികാസ് താക്രെക്ക് പിന്തുണയുമായി എത്തിയവർ
നാമനിർദേശ പത്രിക നൽകാനെത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥി വികാസ് താക്രെക്ക് പിന്തുണയുമായി എത്തിയവർ പിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്സവാഘോഷങ്ങള്‍ കണക്കിലെടുത്ത് ബിഹാറില്‍ നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അവസാനിക്കുക. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും.

നാമനിർദേശ പത്രിക നൽകാനെത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥി വികാസ് താക്രെക്ക് പിന്തുണയുമായി എത്തിയവർ
കെജരിവാളിന് ഇന്ന് നിര്‍ണായകം; ഇഡി അറസ്റ്റിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍

മാര്‍ച്ച് 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രില്‍ 19നാണ് നടക്കുക. തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com